ജോണ്‍ ഏബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുത-46 വര്‍ഷം.

ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തില്‍ കഴുത എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 46 വര്‍ഷം തികയുന്നു.

1977 ജനുവരി ഒന്നിനാണ് സിനിമ പുറത്തിറങ്ങിയത്.

1972 ല്‍ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ, 1980 ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, 86 ല്‍ അമ്മ അറിയാന്‍ എന്നിവയാണ് ജോണിന്റെ മറ്റ് സിനിമകള്‍.

ജോണിന്റെ സഹോദരങ്ങളായ ചാര്‍ളി ജോണ്‍, സൂസന്‍ ജോസഫ് എന്നിവരാണ് അഗ്രഹാരത്തില്‍ കഴുത നിര്‍മ്മിച്ചത്.

സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസനാണ് നായകന്‍.

സ്വാതി, ശ്രീലളിത, വീരന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ഗാനങ്ങളില്ലാത്ത സിനിമയുടെ പശ്ചാത്തലസംഗീതവും എം.ബി.എസ് തന്നെ നിര്‍വ്വഹിച്ചു.

തമിഴ് എഴുത്തുകാരന്‍ വെങ്കട്ട് സ്വാമിനാഥന്റെ അഗ്രഹാരത്തില്‍ കഴുതൈ എന്ന പേരിലുള്ള നോവലിന് തിരക്കഥയും സംഭാഷണവും രചിച്ചത് വെങ്കട്ട് സ്വാമിനാഥന്‍ തന്നെ.

രാമചന്ദ്രബാബുവും ആനന്ദക്കുട്ടനുമാണ് ക്യാമറാമാന്‍മാര്‍.

എഡിറ്റിംഗ് രവി, കല-ലോറന്‍സ് ഗാല്‍ബര്‍ട്ട്. നിര്‍മൃതി ഫിലിംസ്

എന്ന ബാനറിലാണ് സിനിമ നിര്‍മ്മിച്ചത്.

ജോണ്‍ ഏബ്രഹാം

1937ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. മുത്തച്ഛന്റെ കൂടെയായിരുന്നു വിദ്യാഭ്യാസകാലം ചിലവഴിച്ചതു്. അദ്ദേഹമാണു് ആദ്യമായി ജോണിന്റെ കൈകളില്‍ ക്യാമറ നല്‍കിയത്. വിദ്യാഭ്യാസശേഷം ബെല്ലാരിയില്‍ ഇന്‍ഷുറന്‍സ് ഏജന്റായി ജോലി നോക്കി. അതിനു ശേഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സംവിധാനം പഠിച്ചു. 1969-ല്‍ ഇറങ്ങിയ ഉസ്‌ക്കി റൊട്ടി എന്ന ചിത്രത്തില്‍ മാണി കൗളിന്റെ സഹായിയായി സിനിമാരംഗത്തു് പ്രവേശിച്ചു. കേരളത്തില്‍ ചിത്രീകരിച്ച് റിലീസാവാത്ത ചില ഹിന്ദി ഫീച്ചര്‍ ഫിലുമകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. ജോണ്‍ എബ്രഹാമിനെ അന്താരാഷ്ട്ര പ്രശസ്തിയേക്കുയര്‍ത്തിയ സിനിമയാണ് അഗ്രഹാരത്തിലെ കഴുത. 1984ല്‍ സ്ഥാപിതമായ ഒഡീസ കളക്ടീവ് എന്ന സംഘടനയുടെ മുഖ്യ സംഘാടകന്‍.
ഈ സംഘടന കൊച്ചിയില്‍ 1984-ല്‍ തന്നെ നായകളി എന്ന തെരുവുനാടകം അവതരിപ്പിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്. ഒഡീസ ചാര്‍ളി ചാപ്ലിന്റെ ദി കിഡ്‌സ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടു് അമ്മ അറിയാന്‍ എന്ന ചിത്രത്തിന് ധനം ശേഖരിച്ചു. 1987ല്‍ ജോണ്‍ എബ്രഹാം അന്തരിച്ചു. മരണശേഷം ജോണിനെ മലയാള സിനിമയുടെ ഇതിഹാസ പുരുഷന്‍ എന്നു് പല പ്രഗത്ഭരും വാഴ്ത്തി. സാമൂഹ്യജീവിതവുമായി വലിയ അകലം സൃഷ്ടിച്ച ഒരു ഏകാകിയായിരുന്നു ജോണ്‍. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ജനകീയ സിനിമകളായിരുന്നു.