വടകര സ്വദേശി തളിപ്പറമ്പില്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ വടകര സ്വദേശിയായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

വടകര വില്യാപ്പള്ളിയിലെ കുനിയില്‍ വീട്ടില്‍ സി.കെ.സത്യനെയാണ്(54)തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്; പ്രതിയെ റിമാന്‍ഡ് ചെയ്തു.

2020 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നതായാണ് പരാതി.പറശിനിക്കടവിലെ ഒരു ലോഡ്ജിലാണ് അവസാനമായി പീഡിപ്പിച്ചത്.