കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

പയ്യന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

പിലാത്തറ കക്കോണിയിലെ ടി.ബാലന്റെ മകള്‍ താഴത്തുവളപ്പില്‍ വീട്ടില്‍ ടി.വി.ജിഷയുടെ(34)പരാതിയിലാണ് കേസ്.

കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുതിയ വീട്ടില്‍ പി.വി.പ്രിയേഷ്(37), മാതാവ് കമലാക്ഷി എന്നിവര്‍ക്കെതിരെയാണ് കേസ്.

2024 ജൂണ്‍-9 നാണ് ഇരുവരും വിവാഹിതരായത്.

ഭര്‍ത്താവിന്റെ കുഞ്ഞിമംഗലത്തെ വീട്ടില്‍ താമസിച്ചുവരവെ അമ്മയും മകനും കൂടതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചുെവന്നാണ് പരാതി.