പ്രിയദര്‍ശിനി ആശുപത്രി പയ്യന്നൂര്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
പയ്യന്നൂര്‍: പ്രിയദര്‍ശിനി മെമ്മോറിയല്‍ മെഡിക്കല്‍ ആന്റ് എജുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി (പ്രിയദര്‍ശിനി ആശുപത്രി) പുതിയ ഭാരവാഹികള്‍ 9. 8.2025 ന് ചുമതലയേറ്റു.

കെ.വി.മോഹനന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), പി.ഗോപാലന്‍, ടി.ഷംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എം. രാജീവന്‍ (ജനറല്‍ സെക്രട്ടറി), സി.വി.രാജഗോപാലന്‍, എന്‍.അബ്ദുള്‍ ഖാദര്‍ (ജോ.സെക്രട്ടറിമാര്‍), വി.എം.മാധവന്‍ (ട്രഷറര്‍), വി.സി.നാരായണന്‍ (രക്ഷാധികാരി), കെ.വി.ബാലന്‍, പി.ടി.കമലാക്ഷന്‍, പി.ശശി, വി.ടി.വി.രാഘവന്‍ (ഭരണ സമിതിയംഗങ്ങള്‍) എന്നിങ്ങനെയാണ് ചുമതലയേറ്റത്.
2011 ലാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിര പ്രിയദര്‍ശിനിയുടെ നാമധേയത്തില്‍ പ്രിയദര്‍ശിനി ആശുപത്രി നിലവില്‍ വന്നത്.
വൈവിധ്യങ്ങളായ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നൂതനമായ ചികിത്സ സൗകര്യങ്ങളും ഒരുക്കാനാണ് ഭരണ സമിതി ലക്ഷ്യമിടുന്നത്.
ആതുര ശുശ്രൂഷ രംഗത്ത് സാധാരണക്കാരെ കൂടെ ചേര്‍ത്തു നില്‍ത്താന്‍ ഭരണ സമിതി നടപടികള്‍ സ്വീകരിക്കും.
മിതമായ നിരക്കില്‍ മരുന്നും മികച്ച ലാബ് സൗകര്യവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ഉറപ്പു വരുത്തും.
പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകളും സ്‌കാനിങ് സൗകര്യവും ഏര്‍പ്പെടുത്തും.
സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നിരവധിപേര്‍ സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആശുപത്രികളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ആധുനിക കാലത്തെ ന്യൂതന ചികിത്സാ സൗകര്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഭരണസമിതി നടപ്പിലാക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ വി മോഹനന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി എം രാജീവന്‍, ട്രഷറര്‍ വി എം മാധവന്‍, രക്ഷാധികാരി വി സി നാരായണന്‍, വൈസ് ചെയര്‍മാന്‍മാരായ പി ഗോപാലന്‍, ടി ഷംസുദ്ദീന്‍, ജോ. സെക്രട്ടറിമാരായ സി വി രാജഗോപാലന്‍, എന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
