ശ്രീകൃഷ്ണ ജയന്തിക്ക് മുഖ്യമന്ത്രിയുടെ ആശംസ.
തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തിക്ക് പേസ്ബുക്കിലൂടെ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായിട്ടാണ് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി ശ്രീകൃഷ്ണയന്തിക്ക് ആശംസകള്‍ നേരുന്നത്. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങള്‍ക്ക് ആശംസകള്‍ നേരാറുണ്ടെങ്കിലും ശ്രീകൃഷ്ണജയന്തിക്ക് ആദ്യമായിട്ടാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവര്‍ ഓമനിക്കുന്ന ഈ സങ്കല്പം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ആശംസകള്‍.