സി.പി.എം നേതാവ് പി.കെ.ബാലകൃഷ്ണന്‍ നായര്‍(92) നിര്യാതനായി.
ആലക്കോട്: സി പി എം മുന്‍ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം പി.കെ.ബാലകൃഷ്ണന്‍ നായര്‍ (92)നിര്യാതനായി.
കര്‍ഷക സംഘം ആലക്കോട് ഏരിയാ കമ്മിറ്റി അംഗം, മുന്‍ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ്, തടിക്കടവ് സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, തിമിരി ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
നിലവില്‍ സി.പി.എം പച്ചാണി ബ്രാഞ്ച് അംഗമാണ്.
ഭാര്യ: പുതുപ്പള്ളില്‍ കാര്‍ത്ത്യായനി അമ്മ.
മക്കള്‍: പി.പ്രസാദ് കുമാര്‍, ഷൈല, ബിന്ദു.
മരുമക്കള്‍: കെ.സുജാത(റിട്ട. ടീച്ചര്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ്), എന്‍.വി.മോഹനന്‍ (റിട്ട. മാനേജര്‍ എസ്.ബി.ഐ പയ്യന്നൂര്‍), പിദിനേശ് കുമാര്‍ (ജനറല്‍ എഞ്ചിനീയറിംഗ് പയ്യന്നൂര്‍).
സഹോദരങ്ങള്‍: പി കെ രാജമ്മ തടിക്കടവ്, പരേതയായ പി.കെ.സരസ്വതി അമ്മ തിമിരി.
ശവസംസ്‌കാരം വൈകുന്നേരം 5 മണിക്ക് തിമിരി പൊതുശ്മശാനം