സാക്ഷരരാവാന്‍ പരീക്ഷക്ക് ഇരട്ടിഫീസ്

കണ്ണൂര്‍: സാക്ഷരതാ മിഷനിലും സര്‍ക്കാര്‍ കടുംവെട്ട് തുടങ്ങി.

എല്ലാവിധ ഫീസുകളും വര്‍ദ്ധിപ്പിക്കുക എന്നത് ഹരമാക്കി മാറ്റിയ സര്‍ക്കാര്‍ അനൗപചാരികമായി വിദ്യാഭ്യാസം നല്‍കുന്ന സാക്ഷരതാമിഷന്റെ പ്ലസ് വണ്‍ തുല്യതക്കുള്ള പരീക്ഷാഫീസാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്.

600 രൂപയുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി 1200 രൂപയായി.

പഠനം ഇടക്ക് മുടങ്ങിയ നിരവധി പേര്‍ ഉപയോഗപ്പെടുത്തുന്ന സാക്ഷരതാമിഷന്‍ തുല്യത കോഴ്‌സിന്റെ പരീക്ഷാഫീസാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇത് നിരവധി സാധാരണക്കാരായ പഠിതാക്കളെ ബാധിച്ചിരിക്കയാണ്. ഫീസ്‌കുറക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.