പ്ലൈവുഡ് ഫാക്ടറിയിലെ സ്‌ളാബ് തകര്‍ന്ന് പയ്യന്നൂര്‍ സ്വദേശി മരിച്ചു.
പയ്യന്നൂര്‍: പ്ലൈവുഡ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്നുവീണ് പയ്യന്നൂര്‍ കേളോത്ത് സ്വദേശി മരിച്ചു.

ടി.പി.റൗഫ് (60) ആണ് മരിച്ചത്.
കുമ്പള അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണം നടന്നുവരികയായിരുന്നു.
ഇവിടെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് സ്ലാബാണ് പെട്ടെന്ന് തകര്‍ന്നു വീണത്.
സ്ലാബ് തലയിലേക്ക് പതിച്ചതിനെത്തുടര്‍ന്ന് റൗഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
