പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു.
പയ്യന്നൂര്‍: പോക്‌സോ കോസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ കോടതി വിട്ടയച്ചു.
പയ്യന്നൂര്‍ തായിനേരിയിലെ ഒരു ബേക്കറിയില്‍ വെച്ച് സമീപത്തുള്ള ഒരു വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ബേക്കറിക്കകത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം
നടത്തിയെന്ന കേസിലെ പ്രതി ചെറുവത്തൂരിലെ ടി.വി.സുരേശനെയാണ് തളിപ്പറമ്പ് സ്‌പെഷ്യല്‍ അതിവേഗ കോടതി(പോക്‌സോ) ജഡ്ജി ആര്‍.രാജേഷ് കുറ്റക്കാരനല്ല എന്ന് കണ്ട് വെറുതെ വിട്ടത്.
പ്രതിക്ക് വേണ്ടി പയ്യന്നൂര്‍ ബാറിലെ പ്രമുഖ അഭിഭാഷകന്‍ കെ.ബ്രിജേഷ് കുമാര്‍ ഹാജരായി
