റെയിഡ്- പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചു, 11 സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കി.
പെരുമ്പടവിലെ ചിന്നൂസ് ഹോട്ടല്‍, എളമ്പേരത്തെ എ.ആര്.റസ്റ്റോറന്റ്, എളമ്പേരത്തെ മെട്രിക്സ് ബേക്കറി ആന്റ് കൂള്‍ബാര്‍, ചപ്പാരപ്പടവ് അറേബ്യന്‍ റസ്റ്റോറന്റ്, ജമാലിയ ഹോട്ടല്‍, മാജിദ ബേക്കറി, കായാട്ടുപാറ നാടന്‍ തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചത്
ചപ്പാരപ്പടവ്: ചപ്പാാരപ്പടവ് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകള്‍ തട്ടുകടകള്‍, ബേക്കറികള്‍, മീന്‍-ഇറച്ചി കടകള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് ആരോഗ്യ വകപ്പ് ഉദ്യോസ്ഥര്‍ റെയ്ഡ് നടത്തി.
പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയ ചിക്കന്‍, ചോറ്, ചെമ്മീന്‍, കാലാവധി അവസാനിച്ച പാക്കറ്റ് പാല് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം പാചകം ചെയ്യുന്നവയും, പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം ഒഴുക്കിയവക്കെതിരെയും നോട്ടീസ് നല്കി.
വൃത്തിഹീനമായതും പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്തതുമായ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശ നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി എ.വി. പ്രകാശന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവദാസന്‍, സന്തോഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രഞ്ജിത് കുമാര്‍, ബെര്‍ലിന്‍ മഹേഷ് എന്നിവര്‍ നേതൃത്വം നല്കി.
11 സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തു.
