തളിപ്പറമ്പില്‍ തോന്ന്യാസം കാണിക്കുന്നവര്‍ സൂഷിച്ചാ ദുഃഖിക്കണ്ട. മഫ്ടി പോലീസുണ്ട് .

തളിപ്പറമ്പ്: രാത്രിയുടെ മറവില്‍ എന്തുമാകാമെന്ന നിലയില്‍ പ്രവൃത്തിക്കുന്നവര്‍ ഇനി പിടിയിലാകും.

തളിപ്പറമ്പില്‍ സുരക്ഷ ശ ക്തമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ മഫ്ടി പോലീസും പട്രോളിംഗിനിറങ്ങും.

പോലീസ് വാഹനം കാണുമ്പോള്‍ തന്നെ സാമൂഹ്യ വിരുദ്ധര്‍ കടന്നു കളയുന്നത് പതിവായ സാഹചര്യത്തിലാണ് പോലീസ് മഫ്ടിയില്‍ പട്രോളിംഗ് നടത്താന്‍ തീരുമാനിച്ചത്.

വാഹനത്തിലെ പട്രോളിംഗിനു പുറമേ കാല്‍നടയായും മഫ്ടി പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ നിരീക്ഷിക്കും

ഇന്നലെ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ നടത്തിയ മഫ്ടി പട്രോളിംഗില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി യു വക്കളെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യാനെ ത്തിയ മൂന്നും പേരെ പിടികൂടി.

രാത്രി പന്ത്രണ്ടോടെ ബൈക്കില്‍ നഗരസഭ ബസ്റ്റാന്റ് പരിസരത്ത് എത്തിയ കമിതാക്കളെ മൂന്നംഗസംഘമാണ് പിന്തുടര്‍ന്നെത്തിയത്.

കന്റടിച്ചതായി ആരോപിച്ച് കമിതാക്കള്‍ ഇവരെ ചോദ്യം ചെയ്യുകയും പരസ്പരം ഏറ്റുമുട്ടലിന്റെ വക്കത്തോളം എത്തുകയും ചെയ്തപ്പോഴാണ് പട്രോളിംഗ് നടത്തുന്ന പോലീസ് സ്ഥലത്തെത്തിയത്.

ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച പോലീസ് ബൈക്കിലെത്തിയ മൂന്നംഗസംഘത്തിന്റെ വാഹനം കസ്റ്റഡിയിലെടുത്തു.

നഗരത്തില്‍ അനാശാസ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി കര്‍ശനമാക്കിയത്.

അടുത്ത ദിവസങ്ങളിലും രാത്രിലാല പട്രോളിംഗ് ശക്തമാക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ അറിയിച്ചു.