തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാരി- ചുമട്ടുതൊഴിലാളി തർക്കത്തിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു.
എടക്കോം കണ്ണങ്കൈ പുളിക്കൽ വീട്ടിൽ സൈഫുദ്ദീൻ്റെ (35) പരാതിയിൽ കെ.ഇഷാക്കിനെതിരെയാണ് കേസ്.
ഫിബ്രവരി ഒന്നിന് ഉച്ചക്ക് ശേഷം രണ്ടോടെ തളിപ്പറമ്പ് മെയിൻ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സൈഫുദ്ദീനും സുഹൃത്തുക്കളും റോഡരികിൽ സംസാരിച്ച് നിൽക്കവെ ഇഷാക്ക് സ്കൂട്ടർ ഓടിച്ച് ദേഹത്ത് വണ്ടി കയറ്റാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന് ഹെൽമറ്റ് കൊണ്ട് മർദ്ദിച്ചതായാണ് പരാതി.
തലക്ക് അടിക്കാൻ ശ്രമിക്കവെ കൈ കൊണ്ട് തടഞ്ഞപ്പോഴാണ് കൈക്ക് പരിക്കേറ്റ തെന്നും തടഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും പരാതിയിൽ പറയുന്നു.