പോലീസിന്റെ കഴുത്തിന് പിടിച്ച് ജീപ്പ് മറിച്ച പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്-
പെരിങ്ങോം: മദ്യപിച്ച് മരണവീട്ടില്‍ ബഹളം വെക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതിന് ഐ.പി.സി 181 പ്രകാരം പിടികൂടിയ പ്രതി മെഡിക്കല്‍ പരിശോധന കഴിഞ്ഞ്

മടങ്ങവെ പിന്‍സീറ്റില്‍ നിന്ന് പോലീസ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച സംഭവത്തില്‍ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് അപകടം സംഭവിച്ചതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു.
കാങ്കോല്‍ കരിങ്കുഴി സ്വദേശി തറയില്‍ വീട്ടില്‍ സുരേഷിന്റെ(45)പേരിലാണ് കേസ്.
ഇന്നലെ രാത്രി തവിടിശ്ശേരിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയി മടങ്ങവെ പോലീസ് ഡ്രൈവര്‍ ഷംസുദ്ദീന്റെ കഴുത്തില്‍ കയറി പിടിക്കുകയായിരുന്നു സുരേഷ്.
നിയന്ത്രണംവിട്ട ജീപ്പ് മരത്തിലിടിക്കുകയായിരുന്നു.
ഗൂര്‍ഖ പോലീസ് വാഹനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇതിന്റെ തുക അടച്ചാല്‍ മാത്രമേ സുരേഷിന് ഇനി ജാമ്യം ലഭിക്കുകയുള്ളൂ.
