എസ്.ഡി.പി.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാരനെ പിരിച്ചുവിട്ടു-
ഇടുക്കി: പോലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ പി.കെ.അനസിനെയാണ് പിരിച്ചുവിട്ടത്.
പോലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങളാണ് അനസ് എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയത്.
പിരിച്ചുവിടാതിരിക്കാന്‍ അനസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.