മര്യാദക്ക് മര്യാദക്ക് മര്യാദക്ക് നിന്നോളീ-കുഴപ്പക്കാരെ പൂട്ടാന്‍ മെഡിക്കല്‍ കോളേജില്‍ ലോക്കപ്പ് റെഡിയായി.
പരിയാരം: കുഴപ്പക്കാരെ പൂട്ടാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ഔട്ട് പോസ്റ്റില്‍ ലോക്കപ്പ് റൂം ഒരുങ്ങി.
ആശുപത്രിയില്‍ അനാവശ്യമായി
ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ ഔട്ട്‌പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണതോതിലുള്ള പോലീസ് ഔട്ട്‌പോസ്റ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഈ മാസം തന്നെ പ്രവര്‍ത്തിച്ചുതുടങ്ങും.
ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
ഇതേ തുടര്‍ന്നാണ് ലോക്കപ്പ് ഉള്‍പ്പെടെയുള്ള സംവിധാനത്തോടെ മെഡിക്കല്‍ കോളേജില്‍ പോലീസ് ഔട്ട്‌പോസ്റ്റ് ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ഡി.വൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്‍ നിര്‍മ്മാണം നടന്നു വരുന്ന ഔട്ട് പോസ്റ്റ് പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ പ്രവൃത്തികള്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിനുക്കുപണികള്‍ മാത്രകമേ ഇനി ബാക്കിയുള്ളൂ.
ഒരു എ.എസ്.ഐയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഉദ്ഘാടനത്തിന് ശേഷം പരിയാരത്തെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ പ്രവര്‍ത്തനം. 24 മണിക്കൂറും ഇവിടെ പോലീസിന്റെ സേവനം ലഭ്യമായിരിക്കും.