പൂക്കോത്ത്‌നടയല്ല, ബാരിക്കേഡ്‌നട-വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതനട

തളിപ്പറമ്പ്: പുരാണപ്രസിദ്ധമായ പൂക്കോത്ത്‌നടയെ ബാരിക്കേഡ്‌നടയാക്കി മാറ്റിയ പോലീസ് നടപടി പ്രതിഷേധത്തിനിടയാക്കി.

തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായിട്ടാണ് കോടതി വിധിയെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാനായി പോലീസ് ദേശീയപാതയോരമായ ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.

ഉല്‍സവത്തിന് ദേശീയപാതയില്‍ ഗതാഗതം തടയുന്നത് ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിനാണ് ഇരുഭാഗത്തും ബാരിക്കേഡ് വെച്ച് ഗതാഗതം മധ്യഭാഗം വഴി കടത്തിവിട്ടത്.

ഉല്‍സവം തീര്‍ന്നിട്ട് ഒന്നരമാസമായിട്ടും പോലീസ് ബാരിക്കേഡുകള്‍ റോഡില്‍ തന്നെ ഉപേക്ഷിച്ചിരിക്കയാണ്.

20 ബാരിക്കേഡുകളാണ് പൂക്കോത്ത്‌നടയില്‍ ഉപേക്ഷിച്ച നിലയിലുള്ളത്.

കുറേയെണ്ണം റോഡരികിലും മറ്റുള്ളവ നടയുടെ ഇരിപ്പിടങ്ങള്‍ക്ക് മുകളിലുമാണ് വെച്ചിരിക്കുന്നത്.

ഇത് ദേശീയപാതയില്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും തടസമായി മാറിയിട്ടുണ്ട്.

മഴക്കാലം കൂടി വരുന്നതോടെ ബാരിക്കേഡുകള്‍ സുരക്ഷിതമായി വെച്ചില്ലെങ്കില്‍ തുരുമ്പിച്ച് നശിക്കാനും ഇടയുണ്ട്.

ഇത് അടിയന്തിരമായി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.