ദശമിവിളക്ക്, ദേശവിളക്ക്, പൂമൂടല്‍-അപൂര്‍വ്വ ചടങ്ങുകള്‍ ഇന്ന് തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഇന്ന് സന്ധ്യക്ക് ആറുമണിമുതല്‍ ദശമി വിളക്കും ദേശവിളക്കും പൂമൂടല്‍ ചടങ്ങും നടക്കുന്നു.

കേരളത്തില്‍ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഈ ശ്രേഷ്ഠമായ ചടങ്ങ് നടക്കുന്നത്.

വടക്കന്‍ കേരളത്തില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ മാത്രമാണ് പൂമൂടല്‍ ചടങ്ങ് നടക്കുന്നത്.

തളിപ്പറമ്പ് നഗരഹൃദയത്തില്‍ നഗരശസഭാ ബസ്റ്റാന്റിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവൂര്‍ വാസുദേവന്‍ നമ്പൂതിരിയാണ് ഈ കര്‍മ്മത്തിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്.

നവരാത്രി യോടനുബന്ധിച്ച് എല്ലാ ദിവസവും ക്ഷേത്രത്തില്‍ നിരവധി ആഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി.

ദശമിവിളക്ക്, ദേശവിളക്ക്, പൂമൂടല്‍ എന്നീ ചടങ്ങുകള്‍ക്ക് ശേഷം അത്താഴപൂജയോടെ ഈ വര്‍ഷത്തെ നവരാത്രിയാഘോഷത്തിന് സമാപനം കുറിക്കും.