സ്‌നേഹോഷ്മളമായ യാത്രയയപ്പ് പ്രേമരാജന്‍ കക്കാടി നാളെ വിരമിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തില്‍ നിന്നും നാളെ വിരമിക്കുന്ന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ യാത്രയയപ്പ്.

റീജനല്‍ ഫയര്‍ ഓഫിസര്‍ പി.രഞ്ജിത്ത് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.

അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ.ജയരാജ് അധ്യക്ഷത വഹിച്ചു.

ജീവനക്കാരുടെ ക്ലബ് സെക്രട്ടറി കെ.വി.രാജീവന്‍, ജില്ലയിലെ വിവിധ അഗ്‌നിരക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ള സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി.പി.ധനേഷ്, പി.വി.പ്രകാശ് കുമാര്‍, രാജീവന്‍ മട്ടന്നൂര്‍, സി.പി.രാജേഷ്, ടി.വി.ഉണ്ണിക്കൃഷ്ണന്‍, ടി.അജയന്‍, ഗ്രേഡ് അസി സ്റ്റേഷന്‍ ഓഫിസര്‍ കെ.വി.സഹദേവന്‍, എം.വി.വിനോദ് കുമാര്‍, പി.വി.ഗിരീഷ്, സി.പി.നാരായണന്‍, പി.കെ.സുരേഷ്, മാധ്യമപ്രവര്‍ത്തകായ ഐ.ദിവാകരന്‍, കരിമ്പം.കെ.പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഗ്‌നിരക്ഷാകേന്ദ്രത്തിലെ ജീവനക്കാര്‍ ഏറെ ആഗ്രഹിച്ചിരുന്ന മോട്ടോര്‍ പമ്പ് തന്റെ മാതൃസ്റ്റേഷനിലേക്ക് വാങ്ങിനല്‍കിയാണ് സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജ് കക്കാടി നാളെ വിരമിക്കുന്നത്.

തളിപ്പറമ്പിലെ അഗ്‌നിരക്ഷാകേന്ദ്രത്തിന്റെ വാഹനങ്ങളില്‍ വെള്ളം നിറയ്ക്കാന്‍ വാഹനത്തില്‍ ഘടിപ്പിക്കുന്ന പമ്പ് ഒരെണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അടിയന്തിര ഘട്ടങ്ങളില്‍ 2 വാഹനങ്ങള്‍ക്ക് ഒരേസമയം വെള്ളം നിറക്കാന്‍ ഇതിനാല്‍ സാധിച്ചിരുന്നില്ല.

പുഴയില്‍ നിന്നല്ലാതെ ആഴമുള്ള കിണറുകളില്‍ നിന്നും മറ്റും ഇത് ഉപയോഗിച്ച് വെള്ളം ശേഖരിക്കാന്‍ കഴിയുകയുമില്ലായിരുന്നു.

അതിന് പരിഹാരം കാണുന്നതിനാണ് പുതിയ മോട്ടോര്‍ പമ്പ് വാങ്ങി അ്‌ദ്ദേഹം അഗ്നിശമനനിലയത്തിന് നല്‍കിയത്.