തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 5 മുതല്‍ 9 വരെ നടക്കും.

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആദ്യമായി നടക്കുന്ന സബ്ജില്ലാ കലോല്‍സവത്തിന്റെ പ്രചാരണാര്‍ത്ഥം നവംബര്‍ 4 ന് വൈകുന്നേരം വിളംബരഘോഷയാത്രയും നടക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കേരള സ്‌കൂള്‍ കലോല്‍സവം നവംബര്‍ 5,7,8,9 തീയതികളില്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 9.30 ന് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും.

സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായിരിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്‌നകുമാരി, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍,

പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ഷീബ, വി.എം.സീന, സുനിജ ബാലകൃഷ്ണന്‍,

നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ഖജീജ, പി.പി.മുഹമ്മദ്‌നിസാര്‍, പി.വി.പ്രസീദ, എ.എം.രാജമ്മ, കെ.ഡി.വിജയന്‍, കെ.വി.ദീപേഷ്, ജി.ഗിരീഷ്,

എസ്.കെ.നളിനാക്ഷന്‍ മാസ്റ്റര്‍, ടി.വി.വിനോദ്, എ.കാസിം, കെ.പി.സുബൈര്‍, എ.പ്രേംജി, വി.പി.സന്തോഷ്, എ.നിഷ, കെ.സന്തോഷ്, ടി.ജനാര്‍ദ്ദനന്‍, അള്ളാംകുളം മഹമ്മൂദ്, എ.പി.ഗംഗാധരന്‍, പി.കെ.മുജീബ്‌റഹ്മാന്‍, ഡോ.എ.ദേവിക എന്നിവര്‍ പ്രസംഗിക്കും.

എസ്.പി.രമേശന്‍, പി.വി.സജീവന്‍, കെ.വി.ടി.മുസ്തഫ, എസ്.പി.മണികണ്ഠന്‍, കെ.പി.അബൂബക്കര്‍ റഷീദ്, മുഹമ്മദ്ബിന്‍ ആദം എന്നിവര്‍ പങ്കെടുക്കും.

നാല് ദിവസങ്ങളിലായി 12 വേദികളില്‍ നടക്കുന്ന കലാമല്‍സരങ്ങളില്‍ ഒരുലക്ഷം പേര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.

നവംബര്‍ ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിക്കും.

സി.എം.കൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ചന്ദ്രശേഖരന്‍, ബേബി ഓടംപള്ളില്‍, ജോയ് കൊന്നക്കല്‍, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, അഡ്വ.ടി.ആര്‍.മോഹന്‍ദാസ്,

കെ.വല്‍സരാജന്‍, ടി.വി.വിനോദ്, പി.മോഹനചന്ദ്രന്‍, വി.രസിത ടീച്ചര്‍, എ.ഗീതാലക്ഷ്മി, ഇ.എം.ഹരി, എം.ശശീന്ദ്രന്‍, കെ.വി.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കല്ലിങ്കീല്‍ പത്മനാഭന്‍, എം.കെ.മനോഹരന്‍, പി.ഗീത, ടി.വി.വിനോദ്, എസ്.കെ.നളിനാക്ഷന്‍, എം.ശശീന്ദ്രന്‍, ജി.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.