കാര്‍ കിണറിലേക്ക് മറിഞ്ഞു, അച്ഛന്‍ മരിച്ചു-മകന് ഗുരുതരം. മരിച്ചത് ബിഷപ്പ് അലക്‌സ് താരാമംഗത്തിന്റെ സഹോദരന്‍.

തളിപ്പറമ്പ്: കാര്‍ കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു.

പാത്തന്‍പാറ നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടി(58) മകന്‍ വിന്‍സ്(18) അതീവ ഗുരുതര നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

മാത്തുക്കുട്ടിയുടെ സഹോദരന്‍ അലകസ് താരാമംഗലം കഴിഞ്ഞ ശനിയാഴ്ച്ച മാനന്തവാടി രൂപതാ സഹായമെത്രാനായി ചുമതലയേറ്റിരുന്നു.

അദ്ദേഹം സഹോദരന് നല്‍കിയ കാറില്‍ ഡ്രൈവിംഗ് പരിശീലനം നടത്തവെയാണ് നിയന്ത്രണം വിട്ട് കാര്‍ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകര്‍ത്ത് കിണറിലേക്ക് വീണത്.

തളിപ്പറമ്പില്‍ നിന്ന് അഗ്നിശമനസേന അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ എത്തുമ്പോഴേക്കും നാട്ടുകാര്‍ മൃതദേഹം പുറത്തെടുത്തിരുന്നു.

അടുത്ത ദിവസം ബിഷപ്പിന് ജന്‍മനാട്ടില്‍ സ്വീകരണമൊരുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ദുരന്തം.