പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 80 ചാക്ക് യൂറിയ പിടിച്ചെടുത്തു, ഉടമക്കെതിരെ കേസ്.
തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 80 ചാക്ക് യൂറിയ പിടിച്ചെടുത്തു, ഉടമക്കെതിരെ കേസ്.
കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന യൂറിയ വ്യവസായ ആവശ്യത്തിന് ഉപയോഗിച്ച ആന്തൂര്‍ വ്യവസായ മേഖലയിലെ ആയിഷ വെനീര്‍ എന്ന പ്ലൈവുഡ് ഫാക്ടറി ഉടമ കെ.എം.ഷാക്കിറുദ്ദീനെതിരെയാണ് കേസ്.
കേന്ദ്ര ഫെര്‍ട്ടിലൈസര്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ റെയിഡിലാണ് നീം കോട്ടഡ് യൂറിയ പിടിച്ചെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ സബ്‌സിഡി നല്‍കുന്ന ഈ വളം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.
തളിപ്പറമ്പ് കൃഷി അസി.ഡയരക്ടര്‍ പി.ലതയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ജില്ലയില്‍ ഇത്തരത്തിലുള്ള ആദ്യ കേസാണിതെന്ന് പോലീസ് പറഞ്ഞു.