സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലാളികള്‍ക്കായി പ്രൊഫൈലിങ് ക്യാമ്പ് സംഘടിപ്പിച്ചു.
ആന്തൂര്‍: സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലാളികള്‍ക്കായി പ്രൊഫൈലിങ് ക്യാമ്പ് സംഘടിപ്പിച്ചു.
ആന്തൂര്‍ നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സീവര്‍ ആന്റ് സെപ്റ്റിക് ടാങ്ക് ക്ലീനിങ് തൊഴിലാളികളെ നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ ഇക്കോസിസ്റ്റം (നമസ്‌തേ) സ്‌കീമില്‍ ഉള്‍പ്പെടുത്തുന്നതിനായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടത്തിയ പരിപാടി ചെയര്‍മാന്‍ പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സെക്രട്ടറി പി.എന്‍.അനീഷ്, ക്ലീന്‍ സിറ്റി മാനേജര്‍ ടി.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പയിനിലൂടെ എട്ട് സെപ്റ്റിക് ടാങ്ക് ക്ലീനിങ് തൊഴിലാളികളെ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.