തുല്യനീതിക്കായി പ്രതിഷേധം തുടരുമെന്ന് ബാബു അരയമ്പത്ത്.

മാതമംഗലം: എരമം-കുറ്റൂര്‍ പഞ്ചായത്ത് ഭരണസമിതി തുല്യ നീതി നടപ്പിലാക്കണമെന്ന് ബാബു അരയമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എരമം-കുറ്റൂര്‍ പഞ്ചായത്തിലെ ഓലയമ്പാടി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ജൂണ്‍ 21 ന് നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് ജെ.എച്ച്.ഐ സംഭവ സ്ഥലം സന്ദര്‍ശിച്ച് കൃത്യമായ വിവരം നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ജുലായ് 11 ന് പഞ്ചായത്ത് പരസ്യപ്പെടുത്തിയ നമ്പറില്‍ രേഖാമൂലം തെളിവ് കൈമാറിയിട്ടും നടപടി ഉണ്ടായില്ല.

പരാതിക്കാരനായ ബാബുവിനെ പഞ്ചായത്തിലേക്ക് വിളിച്ച് വരുത്തി ജൂലായ് 13 പഞ്ചായത്ത് വൈസ് പ്രസിഡന്റ, അസി. സെക്രട്ടറി, നിലവിലെ നാലാം വാര്‍ഡ് മെമ്പര്‍, ജെ.എച്ച്.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പിന്നീട് മുന്‍ അംഗത്തിനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല എന്നും അറിയിച്ചതിനവെ തുടര്‍ന്ന് പ്രതിഷേധസൂചകമായി ജൂലായ് 21-ന് രാവിലെ-9.30 ന് ഓലയമ്പാടിയില്‍ നിന്ന് 8 കിലോമീറ്റര്‍ നടന്ന് മാതമംഗലത്തുള്ള എരമം കുറ്റൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്ലാവര്‍ക്കും ഒരേ നിയമം നടപ്പിലാക്കുക ,പഞ്ചായത്ത് പ്രഖ്യാപിച്ച പാരിതോഷികം കൃത്യമായി നല്‍ക്കുക എന്ന മുദ്രാവാക്യവുമായി ഒറ്റയാള്‍ സമരം നടത്തുകയും ചെയ്തു.

പ്രാദേശികമായി അപ്പോള്‍ തന്നെ പരിഹരിക്കപ്പെടേണ്ടുന്ന പ്രശ്‌നം ഒരു സമരത്തില്‍ എത്തിച്ചതും ഈ സമരത്തിന് എതിരായി ഭരണ സമിതി ഒരു പ്രസ്താവന പുറപ്പെടുവിപ്പിച്ചതും മാലിന്യമിട്ടയാളെ രക്ഷിക്കാന്‍ അത് ജൈവ മാലിന്യം ആണെന്ന് പ്രസ്താവന നടത്തുകയും ചെയ്തു.

എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി എന്ന് മനസ്സിലായതിനാല്‍ ഏറെ വൈകിയെന്ന് ബാബു ആരോപിച്ചു. -ജൂണ്‍ മാസം നടന്ന ഈ സംഭവത്തിന് – ജുലായ് 20നാണ് പിഴ ശിക്ഷ വിധിച്ചത് – അതും കേവലം 2000 രുപ.

ഇതിനെക്കാള്‍ നിസാരമായ മാലിന്യ നിക്ഷേപ പരാതികള്‍ക്ക് ഇരുപതിനായിരവും ഇരുപത്തഞ്ചായിരവും പിഴ ഈടാക്കുമ്പോള്‍ തികച്ചും സ്വജനപക്ഷപാതമായേ ഈ നടപടിയെ കാണാന്‍ സാധിക്കൂ. പിഴ ഈടാക്കാന്‍ ഒരു മാസം വൈകിയതും നാമമാത്രമായ പിഴയില്‍ മാത്രം ഒതുക്കിയതും ന്യായീകരിക്കാവുന്ന നടപടിയല്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം.

സ്വന്തക്കാരെ രക്ഷിക്കുന്ന ഈ നാടകം ശരിയല്ല. ഇപ്പോഴും സാധാരണക്കാരായ വ്യാപാരികളോട് വലിയ തുക പിഴ ഇടാക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട ചുമതല വഹിച്ചവരും ഇപ്പോഴും മറ്റ് ചുമതലകള്‍ വഹിച്ച് കൊണ്ടിരിക്കുന്നവരും, മറ്റുള്ളവര്‍ക്ക് മാതൃകയായി പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവര്‍ക്കും തുല്യനീതി നടപ്പിലാക്കേണ്ടതാണ്.

ഭരണ സമിതിയുടെ നടപടിയില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും ആരോടും പ്രീണനമില്ലാ എല്ലാവര്‍ക്കും തുല്യ നീതി നടപ്പിലാക്കാന്‍ എരമം കുറ്റൂര്‍ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും തയ്യാറാകണമെന്നും ബാബു അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞികൃഷ്ണന്‍ വെള്ളോറയും പങ്കെടുത്തു.