പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം
തളിപ്പറമ്പ്: പു ക സ തളിപ്പറമ്പ് നോര്‍ത്ത് സമ്മേളനം ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാലയില്‍ വനിതാ കമ്മീഷന് അംഗം അഡ്വ.പി. കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി എം.സന്തോഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംവിധായകന് ഷെറി പ്രസംഗിച്ചു.
സെക്രട്ടറി പി.ഗോപിനാഥ് സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി വി.പി. സന്തോഷ് (പ്രസിഡന്റ്) വത്സന്പടവില്, കെ.മനോജ് (വൈസ് പ്രസിഡന്റുമാര്‍),
പി.ഗോപിനാഥ് (സെക്രട്ടറി), പി.സുമേഷ്, എം.സൗദാമിനി (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
