പൂജാ പുഷ്‌പോദ്യാനം-പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നാളെ തുടക്കമാവും-
തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പുണ്യം പൂങ്കാവനം പദ്ധതിക്ക് നാളെ പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തുടക്കമാവും.
പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പൂജാ പുഷ്‌പോദ്യാനം നാളെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും പുണ്യം പൂങ്കാവനം പദ്ധതിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ.സി.മണികണ്ഠന്‍നായര്‍ അധ്യക്ഷത വഹിക്കും.
നഗരസഭാ കൗണ്‍സിലര്‍ കെ.വല്‍സരാജന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയാ കമ്മറ്റി മെമ്പര്‍ പി.വി.സതീഷ്‌കുമാര്‍, പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിക്കും. എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ സ്വാഗതവും കെ.വി.അജയകുമാര്‍ നന്ദിയും പറയും.
കോ-ഓര്‍ഡിനേറ്റര്‍ ഗിരീശന്‍ കീച്ചേരി, എം.പി.ചന്ദ്രന്‍, ഇ.പി.ശാരദ, കെ.രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.