പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു.

പരിയാരം: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ അഞ്ചുവയസുകാരന്‍ മരിച്ചു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

തമിഴ്‌നാട് സേലം സ്വദേശി ഹരിത്ത് ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 17 നാണ് കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് റഫര്‍ ചെയ്തത്.

പയ്യാമ്പലത്തുവെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്.

ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തുവെങ്കിലും പേവിഷബാധ സ്ഥീരീകരിക്കുകയായിരുന്നു.

കണ്ണിന്റെ ഭാഗത്താണ് കുട്ടിക്ക് കടിയേറ്റത്.

ഉച്ചക്ക് 12.10 നാണ് മരണം സ്ഥീരീകരിച്ചത്.