കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി 28 ന് പിലാത്തറയില്‍.-ശ്രീരാഘവപുരം സഭായോഗം വേദഭജനവും വാര്‍ഷിക സഭയും 25 മുതല്‍ ചെറുതാഴത്ത്.

27 ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയും പിലാത്തറയില്‍.

 

പിലാത്തറ: വൈദികധര്‍മ്മം, പരിസ്ഥിതി, സംസ്‌കൃതി, വിദ്യാഭ്യാസം, ഗോസംരക്ഷണം, സാമൂഹ്യക്ഷേമം, ചരിത്രം, സംഗീതം, തുടങ്ങി വിവിധ മേഖലകളില്‍ സുസ്ഥിര വികസന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ശ്രീരാഘവപുരം സഭായോഗത്തിന്റെ വാര്‍ഷികസഭയും വേദഭജനവും ഡിസംബര്‍ 25 മുതല്‍ 28 വരെ സഭായോഗം വക ക്ഷേത്രമായ ചെറുതാഴം കണ്ണിശ്ശേരിക്കാവില്‍ വെച്ച് നടക്കും.

ഋക്, യജുസ്സ്, സാമവേദ ഭജനവും യജൂര്‍വ്വേദ മുറ ഹോമവും വിദ്വല്‍ സദസ്സുകളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കും.

ശങ്കരാചാര്യ പരമ്പരയിലെ നിരവധി സന്യാസിമാരും വൈദികരും വേദജ്ഞരും സാമൂഹ്യ രാഷ്ട്രീയസാംസ്‌കാരിക മേഖലകളിലെ നിരവധി വിശിഷ്ട വ്യക്തികളും വിവിധ ദിവസങ്ങളിലായി വാര്‍ഷിക സഭയിലെത്തും.

എല്ലാ ദിവസവും രാവിലെ 5 മണിക്ക് തന്ത്രിവര്യന്മാരായ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി, അരവത്ത് പത്മനാഭന്‍ വാഴുന്നവര്‍, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും വൈകുന്നേരം 5 മണിക്ക് കാട്ടുമാടം ഈശാനന്‍നമ്പൂതിരി, വേഴപ്പറമ്പ് പരമേശ്വരന്‍ നമ്പൂതിരി, കുന്നം മുരളീധരന്‍ നമ്പൂതിരി, കാരഭട്ടതിരി മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഭഗവതി സേവയും നടക്കും.

എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരി, ജനാള പെരികമന വാദ്ധ്യാന്‍ കേശവന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ യജുര്‍വ്വേദ സംഹിത മുറഹോമവും മുല്ലമംഗലം നാരായണന്‍ നമ്പൂതിരി, കാപ്ര നാരായണന്‍ നബൂതിരി, പയ്യൂര്‍ ശ്രീശങ്കര്‍ നമ്പൂതിരി, പുരളിപ്പുറം ശ്രീധരന്‍ നമ്പൂതിരി, മുല്ലമംഗലം ആര്യന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ഋഗ്വേദമുറജപവും ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി, കല്ലംവള്ളി ജയനാരായണന്‍ നമ്പൂതിരി, കീഴാനെല്ലൂര്‍ ഭവന്‍ നമ്പൂതിരി, ആ മല്ലൂര്‍ സംഗമേശന്‍ നമ്പൂതിരി, മൂത്തേടം കൃഷ്ണന്‍ നമ്പൂതിരി ,താന്നി പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ യജുര്‍വേദ മുറജപവും തോട്ടം കൃഷ്ണന്‍ നമ്പൂതിരി, തോട്ടം ശിവകരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ സാമവേദ മുറജപവും നടക്കും. സഭായോഗം വേദപാഠശാലയിലെ ഇരുപതിലധികം വേദവിദ്യാര്‍ത്ഥികളും പങ്കെടുക്കും.

25 ന് രാവിലെ 9.30 ന് തെക്കെ മഠം മൂപ്പില്‍ സ്വാമിയാര്‍ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമികള്‍ ദീപ പ്രോജ്വലനം നടത്തും. മുന്‍ ബദരീനാഥ് റാവല്‍ജി പി.ശ്രീധരന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കോലത്തിരി തമ്പുരാന്‍ രാജശ്രീ ചിറക്കല്‍ കോവിലകം രവീന്ദ്ര വര്‍മ്മ രാജ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

തുടര്‍ന്ന് അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് തന്ത്രിവര്യന്‍ തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ശ്രോത്രിയ രത്‌നം പുരസ്‌കാരം സമര്‍പ്പിക്കും.

ഒ.സി. കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും പെരിയമന വാദ്ധ്യാന്‍ ഹരി നമ്പൂതിരി നന്ദിയും പറയും.

പഞ്ചായത്ത് പ്രസിഡഡ് എം ശ്രീധരന്‍ , കുറുമാത്തൂര്‍ കൃഷ്ണന്‍ നമ്പൂതിരി ,കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.സി.രാമന്‍ നമ്പൂതിരി, സുബ്രഹ്മണ്യ പണ്ടാരത്തായര്‍ ,രവീന്ദ്രനാഥ് പട്ടത്ത് , കുറുങ്ങാട് വാസുദേവന്‍ നമ്പൂതിരി, പുളിക്കാമറ്റം ദിലീപന്‍ , അഡ്വ.പി.പരമേശ്വരന്‍ , പ്രൊഫ: എ. സുബ്രഹ്മണ്യ അയ്യര്‍, മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഡോ. പ്രദീപ് ജ്യോതി, എ.കെ.ബി. നായര്‍ , കെ.വി ഗോകുലാനന്ദന്‍ ,കീഴ്‌പേരൂര്‍ മരങ്ങാട് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിക്കും.

ഉച്ചക്ക 2.30 നടക്കുന്ന സംസ്‌കൃത ജ്യോതിഷ ധര്‍മ്മ വിദ്വല്‍ സദസ്സിന് നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി ഭദ്രദീപം കൊളുത്തും. വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ഡോ. എച്ച്.ആര്‍. വിശ്വാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

മാനകീകൃത പഞ്ചാംഗം എന്ന വിഷയത്തില്‍ ജ്യോതിഷ പണ്ഡിതരായ ചെറുവള്ളി നാരായണന്‍ നമ്പൂതിരി, സദനം നാരായണന്‍, ചെത്തല്ലൂര്‍ വിജയകുമാര്‍ ,കാരക്കാട് കേശവന്‍ നമ്പൂതിരി, പി.കെ.ശ്രീനിവാസന്‍ ശ്രേയസ് നമ്പൂതിരി, പെരികമന വാദ്ധ്യാന്‍ ഈശ്വരന്‍ നമ്പൂതിരി, ഡോ.ഇ.എന്‍.ഈശ്വരന്‍ നമ്പൂതിരി, ശ്രീകാന്ത് കാര ഭട്ടതിരി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് തിരവാതിരക്കളി, നൃത്താജ്ജലി എന്നിവ അരങ്ങേറും.

26 ന് രാവിലെ 9.30 ന് ഗോമിത്ര വിഭാഗത്തിന്റെ ധര്‍മ്മ വിദ്വല്‍ സദസ് മുഞ്ചിറ മഠം ഇളമുറ സ്വാമിയാര്‍ ശ്രീമദ് ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമികള്‍ ദീപ പ്രോജ്വലനം ചെയ്യുന്നതോടെ ആരംഭിക്കും.

ഡോ.കെ.പി. അഭിജിത്തിന്റെ അദ്ധ്യക്ഷതയില്‍ ഡോ. അശ്വിന്‍ സമ്പത് കുമാരന്‍ പരിപാടി ഉത്ഘാടനം ചെയ്യും.

എസ്.ജെ. ലേഖ മുഖ്യാതിഥി ആയിരിക്കും. പി.കെ.ലാല്‍, കെ ജയകുമാര്‍, പാഞ്ഞാള്‍ നാരായണന്‍, പ്രശാന്ത് ബാബു കൈതപ്രം , ശങ്കരന്‍ കൈതപ്രം തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന ഹിസ്റ്ററി കൗണ്‍സില്‍ സദസ്സ് എം.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ഡോ.എം.ജി.ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്യും.

ഡോ.എന്‍.പി. മജ്ജു, പി.രാജേഷ് കുമാര്‍ ,ടി.ജെ. ഉണ്ണികൃഷ്ണന്‍ , ലതീഷ് പുതിടയത്ത് , ചേറ്റൂര്‍ വിനോദന്‍ നമ്പൂതിരി, ഹരികൃഷ്ണന്‍ തെക്കെപള്ളം തുടങ്ങിയവര്‍ സംസാരിക്കും.

ഹിസ്റ്ററി കൗണ്‍സില്‍ ലോഗോ പ്ര കാശനവും നടക്കും. രാജേഷ് കുമാര്‍ , ഡോ. സുനന്ദന്‍ മാങ്കുളം എന്നിവരെ ആദരിക്കും.

ഉച്ചക്ക് 2.30 ന് ഗണിത ശാസ്ത്ര വിദ്വല്‍ സദസ്സ് ഡോ.എന്‍. കെ.സുന്ദരേശന്റെ അദ്ധ്യക്ഷതയില്‍ ഡോ.എസ് മാധവന്‍, ഡോ.പി.രാജശേഖരന്‍ ,ഡോ ഇ.ശ്രീധരന്‍, യു.എം.ഹരീഷ, ടി.വി. മാധവന്‍ നമ്പൂതിരി, ചൈത്ര മാങ്കുളം എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് തായമ്പക, നവഗ്രഹ കീര്‍ത്തനം എന്നിവ നടക്കും.
27 ന് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പിന്റെ ധര്‍മ്മ സദസ്സിന് മാധവപ്പള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തും.

ഡോ.ഇ.കെ ഗോവിന്ദ വര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പവിത്രന്‍ തൈക്കണ്ടി മുഖ്യാതിഥി ആയിരിക്കും.

എന്‍.വിജയന്‍ നമ്പൂതിരി, എം.രാജീവന്‍ , പി.സ്മിത, ഒ.കെ.നാരായ ണന്‍ നമ്പൂതിരി, കെ.ജയമോഹനന്‍ ,ഉണ്ണികൃഷ്ണന്‍ പുത്തൂര്‍, ശ്യാമള കെ.എം. എന്നിവര്‍ സംസാരിക്കും. കോയി മാധവി അമ്മയെ ആദരിക്കും.

11 മണിക്ക് ദേവസ്വം ഊരാള സഭ സദസ്സില്‍ കുഞ്ഞി മാധവന്‍ കനകത്തിടം അദ്ധ്യക്ഷത വഹിക്കും.

ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

അഡ്വ.കെ.എം. ഭരതന്‍ , പറപ്പൂര് നാരായണന്‍ നമ്പൂതിരി, കെ.സി സുബ്രഹ്മണ്യന്‍നായര്‍ , കെ.പി. മധു സൂദനന്‍ , കെ .കെ .രാമദാസ് , അടിമന വാസുദേവന്‍ നമ്പൂതിരി, അഡ്വ.ജയകുമാര്‍ നമ്പൂതിരി, അഡ്വ. ഉണ്ണി മരങ്ങാട് എന്നിവര്‍ സംസാരിക്കും.

ഉച്ചക്ക് 230 ന് നടക്കുന്ന കുടുംബക്ഷേമ സദസ്സ അഡ്വ.എസ്.സജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും .

അഡ്വ. ഗൗരി അന്തര്‍ജനം, അദ്ധ്യക്ഷത വഹിക്കും. സിന്ധുരാജ മുഖ്യാതിഥി ആയിരിക്കും. പി.കെ.ഡി. നമ്പ്യാര്‍, മുകേഷ് . കെ , മധു മരങ്ങാട്, ടി.വി. ശോഭനകുമാരി , പി.കെ.ഗോവിന്ദ പ്രസാദ്, സി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിക്കും.

28 ന് നടക്കുന്ന സമാപന സമ്മേളനത്തിന് എടനീര്‍ മഠാധിപതി ശ്രീമദ് സച്ചിതാനന്ദ ഭാരതി സ്വാമികള്‍ ഭദ്രദീപം കൊളുത്തും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി മുഖ്യാതിഥിയായി പങ്കെടുക്കും.

വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

അക്കീരമണ്‍ കാളിദാസ ഭട്ടതിരി, വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരി, ഭവത്രാതന്‍ നമ്പൂതിരി, പി.നാരായണന്‍ കുട്ടി, കെ.വി.ജയചന്ദന്‍, കെ.പി.വിഷ്ണു, വാദ്യ കലാ കേസരി ചെറുതാഴം ചന്ദ്രന്‍, എസ്.ഹരിഹര അയ്യര്‍, കേശവന്‍ നമ്പൂതിരി, ധന്യ എഗ്ഡ നീലമന തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് പാഠകം, അക്ഷരശ്ലോക സദസ്സ്, സംഗീത കച്ചേരി എന്നിവ നടക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കെ.പി.ഹരിനമ്പൂതിരി, ഒ.സി.കൃഷ്ണന്‍ നമ്പൂതിരി, വി.പി.ഈശ്വരന്‍ നമ്പൂതിരി, ഇ.എന്‍.ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.