മൂന്നുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: മൂന്നുപേര്‍ക്ക് വെട്ടേറ്റു സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.

പള്ളിയാംമൂലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്.

സംഭവത്തില്‍ അഞ്ചുപേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

അലവില്‍ പള്ളിയാംമൂല സ്വദേശികളായ ചാത്തോത്ത് വീട്ടില്‍ സിനീഷ് (31) ചോയ്യാന്‍വീട്ടില്‍ പ്രശോഭ് (34) കൊട്ടായി ഹൗസില്‍ ഷൈജു (48) ചോയ്യാന്‍ വീട്ടില്‍ പ്രജോഷ് (36), വിജയനിവാസില്‍ വിജയകുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.

അനുരാഗ്, ആദര്‍ശ്, നകുല്‍ അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അനുരാഗിന് കാലിന് വെട്ടേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.

ഫ്രാന്‍സ് അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.