റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു, രണ്ട്‌ലക്ഷം രൂപയുടെ നഷ്ടം.
ചിറ്റാരിക്കാല്‍: റബ്ബര്‍ പുകപ്പുരക്ക് തീപിടിടിച്ച് 2 ലക്ഷം രൂപയുടെ നഷ്ടം.
ചട്ടമലയിലെ പുതുശേരി പി.ടി.തോമസിന്റെ പുകപുരയ്ക്കാണ് തീപിടിച്ചത്.
500 റബ്ബര്‍ഷീറ്റുകള്‍, 3 ക്വിന്റല്‍ അടക്ക എന്നിവയാണ് കത്തിനശിച്ചത്.
പെരിങ്ങോം അഗ്നിശമനനിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍
എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. ഇന്ന് രാവിലെ 9.30ന് ആയിരുന്നു സംഭവം.