രാഹുല്‍ ആര്‍.നായര്‍ ഡി.ഐ.ജിയായി ചുമതലയേറ്റു-

കണ്ണൂര്‍: ഉത്തരമേഖലാ ഡി.ഐ.ജിയായി രാഹുല്‍.ആര്‍.നായര്‍ ഇന്ന് രാവിലെ ചുമതലയേറ്റു.

നിലവിലുള്ള ഡി.ഐ.ജി കെ.സേതുരാമനെ പൊലീസ് അക്കാദമിയില്‍ ഐ.ജി ഗ്രേഡില്‍ മാറ്റി നിയമിച്ചതിന് പകരമായാണ് രാഹുല്‍ ആര്‍.നായരെ നിയമിച്ചത്.

നേരത്തെ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായും തളിപ്പറമ്പ് എ.എസ്.പിയായും പ്രവര്‍ത്തിച്ചിരുന്നു.

മികച്ച നിരവധി പദവികളില്‍ പ്രവര്‍ത്തിച്ച് കഴിവുകള്‍ തെളിയിച്ച ശേഷമാണ് വീണ്ടും കണ്ണൂരില്‍ എത്തിയിരിക്കുന്നത്.

വടകര സ്വദേശിയാണ്.

ഇന്നലെയാണ് പോലീസ് വകുപ്പില്‍ വ്യാപകമായ അഴിച്ചുപണികള്‍ നടത്ത് ഗവണ്‍മെന്റ് ഉത്തരവിട്ടത്.