ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-ആഗസത്-3 ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും.
തളിപ്പറമ്പ്: ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവേഴ്‌സ് ആന്റ്
ക്ലീനേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ കമ്മറ്റി തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
ആഗ്‌സ്ത് 3 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ എം.എല്‍.എ സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
ആര്‍.ഡി.ഒ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചെങ്കല്‍ വാഹനങ്ങളെ പെരുവഴിയില്‍ തടഞ്ഞ് പീഡിപ്പിക്കുകയാണെന്ന്
ആരോപിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആഗ്‌സ്ത്-3 ന് പണിമുടക്കിക്കൊണ്ട്
എല്ലാ തൊഴിലാളികളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.