റബ്ബര്‍ പുകപ്പുര കത്തി-1,14,000 രൂപ നഷ്ടം- അഗ്നിശമനസേന വന്‍ നഷ്ടം ഒഴിവാക്കി.
പെരിങ്ങോം: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 1,14,000 രൂപയുടെ നഷ്ടം.

പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്തില്‍ മുണ്ടറങ്കാനത്തെ ഷിബു ഇലവുങ്കല്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരക്കാണ് തീ പിടിച്ചത്.
12 ക്വിന്റല്‍ ഉണക്കാനിട്ടിരുന്ന ഷീറ്റില്‍ ഏകദേശം ഒരു ക്വിന്റലോളം റബ്ബര്‍ ഷീറ്റ് കത്തി നശിച്ചു.
പുകപ്പുരയുടെ കുറച്ച് ഭാഗങ്ങളും കത്തിനശിച്ചു.
പുകപ്പുരയുടെ നഷ്ടം ഏകദേശം 1 ലക്ഷം രൂപയും റബ്ബര്‍ഷീറ്റിന്റെ നഷ്ടം 14,000 രൂപയും ഉള്‍പ്പെടെയാണ് ഒരു ലക്ഷത്തി പതിനാലായിരം രൂപയുടെ നഷ്ടം.
അഗ്നിശമനസേന പെട്ടെന്ന് സ്ഥലത്തെത്തി തീ അണച്ചതിനാല്‍ നഷ്ടം കറക്കാനും തീ കൂടുതല്‍ വ്യാപിക്കുന്നത് തടയാനും കഴിഞ്ഞു.
സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, സേനാംഗങ്ങളായ കെ. സുനില്‍കുമാര്‍, പി.വി.ലതേഷ്, വി.വി.വിനീഷ്, കെ.സജീവ്,
വി.പി.സജിലാല്‍, എ.രാമകൃഷ്ണന്‍, കെ.ദിനേശന്‍, മജീദ്, രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ എന്നിവരും ചേര്‍ന്നാണ് തീ അണച്ചത്.
