വീടിന്റെ മുകള്‍നിലയിലെ റബ്ബര്‍പുകപ്പുരയും വാട്ടര്‍ ടാങ്കും കത്തിനശിച്ചു.

കോടോപ്പള്ളി: വീടിന് മുകള്‍ നിലയില്‍ നിര്‍മ്മിച്ച റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 20,000 രൂപയുടെ നഷ്ടം.

കോടോപ്പള്ളിയിലെ കോവൂര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ വീട്ടിലെ റബ്ബര്‍ പുകപ്പുരയാണ് തീപിടിച്ച് നശിച്ചത്.

ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം.

60 റബ്ബര്‍ ഷീറ്റുകളും വാട്ടര്‍ ടാങ്കും ഉള്‍രപ്പെടെയാണ് അഗ്നിക്കിരയായത്.

പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഇ.ടി.സന്തോഷ്‌കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം.രാജേഷ്,

പി.രാഗേഷ്, ജയേഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ വി.കെ.രാജു, കെ.ഗോപി എന്നിവരും സംഘത്തിലുണ്ടായിരുന്നു.