റബ്മാര്‍ക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തിലെ കൂടുതല്‍ മുറികളില്‍ നിന്ന് വാടകക്കാരെ ഒഴിപ്പിച്ചു.
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ( റബ്മാര്‍ക്‌സ് ) കെട്ടിടത്തിലെ മുറികള്‍ ഒഴിപ്പിച്ചെടുത്തു.
സൊസൈറ്റിക്ക് തളിപ്പറമ്പ് ദേശീയപാതക്ക് സമീപം ചിറവക്കിലുള്ള കെട്ടിടത്തിലെ മൂന്ന് മുറികളാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ച് സൊസൈറ്റിക്ക് കൈമാറിയത്.
ഒരു കാലത്ത് വലിയ ഉന്നതിയിലായിരുന്ന സൊസൈറ്റി വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ജപ്തി നടപടികളും നേരിടുകയാണ്.
ദേശീയപാതയോരത്തെ കോടികള്‍ വിലമതിക്കുന്ന ഭൂമിയിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുറികള്‍ വാടകക്കാരില്‍ നിന്ന് ഒഴിപ്പിച്ചെടുക്കാനായി പതിറ്റാണ്ടുകള്‍ പിന്നിട്ട വ്യവഹാരത്തിലായിരുന്നു സൊസൈറ്റി.
കഴിഞ്ഞ വര്‍ഷം 3 മുറികള്‍ ഒഴിപ്പിച്ചെടുത്തിരുന്നു. ഇത് പൂര്‍ണമായി ഒഴിപ്പിച്ചെടുക്കുന്നതോടെ സൊസൈറ്റിയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ജീവനക്കാര്‍ക്ക് ശമ്പള കുടിശികയും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ബാധ്യതകള്‍ നിലവിലുണ്ട്.
സൊസൈറ്റി സെക്രട്ടറി കെ.ഷൗക്കത്തലി, ജീവനക്കാരന്‍ കെ.എം.രാജന്‍ എന്നിവര്‍ ഒഴിപ്പിച്ചെടുത്ത കടമുറികള്‍ ഏറ്റെടുക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം 5 മുറികള്‍ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ചിരുന്നു.
ഇന്ന് വാടക കുടിയാനായ സിന്ധു സുരേഷിന്റെ പേരിലുള്ള ചാരു മെഡിക്കല്‍സ് ഉള്‍പ്പെടുന്ന 3 മുറികളാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ചത്.
വാടക കുടിശ്ശിക ഇനത്തില്‍ മാത്രം 4,73,760 രൂപ സംഘത്തിന്ന് ലഭിക്കാനുണ്ട്.
ഇനി ബാക്കി 2 മുറികള്‍ ഒഴിപ്പിച്ചെടുക്കുവാനുണ്ട്.
കൊയ്യം ജനാര്‍ദ്ദനന്‍ പ്രസിഡന്റും, അഡ്വ:എസ് മുഹമ്മദ് വൈസ് പ്രസിഡന്റുുമായ ഭരണസമിതിയാണ് നിലവിലുള്ളത്.