വാഹനാപകടങ്ങള്‍ കുറക്കണം നടപടികളുമായി കണ്ണൂര്‍ റൂറല്‍ പോലീസ്‌മേധാവി അനൂജ് പലിവാള്‍ ഐ.പി.എസ്.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ബസ്സുകളുടെ മല്‍സരയോട്ടം ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് മേധാവി വിളിച്ചുചേര്‍ത്ത സ്വകാര്യ ബസുടമകളുടെ യോഗത്തില്‍ നിര്‍ദ്ദേശമായി.
ബസ്സുകള്‍ സമയനിഷ്ട പാലിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ.പി.എസ് മുന്നോട്ടുവെച്ചത് ബസുടമകള്‍ അംഗീകരിച്ചു.
കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുടമകളുടെ യോഗം ഇന്നലെ രാവിലെ 11 നാണ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്തത്.
അഡീ.എസ്.പി എം.പി.വിനോദ് അധ്യക്ഷത വഹിച്ചു.
റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ബസുടമകളുടെയും സംഘടനാ നേതാക്കളുടെയും പരാതികളും നിര്‍ദ്ദേശങ്ങളും യോഗം പരിഗണിച്ചു.
ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ഐ.പി.എസ്. തളിപറമ്പ് ഡി.വൈ.എസ്.പി. പ്രദീപന്‍ കന്നിപൊയില്‍. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍, സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.