ഉദ്ഘാടക പൊരുതി നേടിയത് സ്വര്‍ണ മെഡല്‍.
തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് കായികമേളയില്‍ ഉദ്ഘാടക തന്നെ ആദ്യ സ്വര്‍ണം നേടി.
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന കായികമേളയില്‍ ഓഫീസേഴ്‌സ് വനിതകളുടെ നൂറ് മീറ്റര്‍ ഹീറ്റ്‌സിലാണ് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം.ഹേമലത സ്വര്‍ണം നേടിയത്.
പോലീസ് മേധാവി മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയത് സഹപ്രവര്‍ത്തകര്‍ക്ക് കൗതുകവും ആവേശവുമായി.