പി.വി ബാലകൃഷ്ണന്‍ രണ്ടാം ചരമവാര്‍ഷികം

പിലാത്തറ: സി.പി.എം ചെറുതാഴം വെസ്റ്റ്, മടിക്കൈ സൗത്ത് എന്നീ ലോക്കലുകളില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായും

കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പി.വി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ഏഴിലോട് എ.കെ.ജി സെന്ററില്‍ നടന്നു.

പി.പി. ദാമോദരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം. വേണുഗോപാലന്‍, എ.വി. രവീന്ദ്രന്‍, എം.വി. രാജീവന്‍, പി. പ്രഭാവതി, എം. രവീന്ദ്രന്‍, വി.എ. നാരായണന്‍ മടിക്കൈ, കെ. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബാംഗങ്ങള്‍ ദയ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നല്‍കുന്ന ധനസഹായം പി.പി. ദാമോദരന്‍ ഏറ്റുവാങ്ങി.