ലഹരിക്കെതിരെ ഒരു ചുമര്‍ ചിത്രം-ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയ്ഞ്ച് പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിമുക്തി ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ലഹരിക്കെതിരെ ഒരു ചുമര്‍ എന്ന ചുമര്‍ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

റിട്ട. മുഖ്യാധ്യാപിക പത്മാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ.രാജേന്ദ്രന്‍, പി.കെ.രാജീവന്‍, സിവില്‍സ എക്‌സൈസ് ഓഫീസര്‍മാരായ റെനില്‍ കൃഷ്ണന്‍, സജിന്‍, ശ്യാംരാജ്, ഉല്ലാസ് ജോസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്, ധനേഷ്, വിമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനു, നിത്യ, എക്‌സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ അസി.എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു സമ്മാനദാനം നിര്‍വ്വഹിച്ചു.

വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള അദ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.