പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി.
മയ്യില്‍: പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി.
നാറാത്ത് കല്ലൂരിക്കടവില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ 1.30 ന് കെ.എല്‍-13 എ.എക്‌സ്-4915, കെ.എല്‍-52 പി 8572 എന്നീ മിനിലോറികളാണ് എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്.
പോലീസിനെ കണ്ട ഉടനെ ഡ്രൈവര്‍മാര്‍ മിനിലോറി ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു.
പുലര്‍ച്ചെ 12 മണിയോടെ പറശിനിക്കടവ് പാലത്തിന് സമീപത്തുവെച്ച് കെ.എല്‍-31 3848 ടിപ്പര്‍ ലോറിയും പോലീസ് പിടികൂടി.