പുഴയില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം കോലാര്‍തൊട്ടിയിലെ കെ.വി.സുഭാഷാണ്(52)മരിച്ചത്.

ഇന്നലെ കൂവേരിയിലെ ബന്ധുവീട്ടിലെത്തിയ സുഭാഷ് രാവിലെ കുളിക്കാന്‍ കൂവേരിപുഴയിലേക്ക് പോയതായിരുന്നു.

തിരിച്ചുവരാത്തതിനെതുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങല്‍: സുജയ്കുമാര്‍, പരേതനായ സുവര്‍ണ്ണന്‍.

മൃതദേഹം തിരുങ്കുളം ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.