സന്തോഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 26, 27 തീയതികളില്‍.
പരിയാരം: സന്തോഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ ജൂബിലി ആഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഡിസംബര്‍ 26, 27 തീയതികളില്‍നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
26 ന് വൈകുന്നേരം ആറിന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ആഘോഷകമ്മറ്റി ചെയര്‍പേഴ്‌സന്‍ വി.രമണി അധ്യക്ഷത വഹിക്കും.
ക്ലബ്ബിന്റെ മുന്‍ സാരഥികളായ ഇ.രാഘവന്‍, സി.വി.കുഞ്ഞിക്കണ്ണന്‍, എ.ബാലന്‍ എന്നിവരുടെ ഛായാചിത്രങ്ങളുടെ അനാച്ഛാദനവും എം.എല്‍.എ നിര്‍വ്വഹിക്കും.
സി.പി.എം ലോക്കല്‍ സെക്രട്ടെറി എം.ടി.മനോഹരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.സജീവന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി ഇ.സി.മനോഹരന്‍,
ഐ.യു.എം.എല്‍ പരിയാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.വി.അബ്ദുള്‍ഷുക്കൂര്‍, ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, പരിയാരം സെന്റ് സേവിയേഴ്‌സ് പള്ളി വികാരി ഫാ.ലോറന്‍സ് പനക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
ജനറല്‍ കണ്‍വീനര്‍ ഇ.വേണു സ്വാഗതവും ഇ.തമ്പാന്‍ നന്ദിയും പറയും. രാത്രി 7.30 ന് കണ്ണൂര്‍ ഫോക് വൈബ്‌സിന്റെ തിര ഫോക് മ്യൂസിക് നൈറ്റ് അരങ്ങേറും. 27 ന് വൈകുന്നേരം 6 മുതല്‍ നൃത്തസന്ധ്യ, തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന എന്നിവ അരങ്ങേറും.
വൈകുന്നേരം 7,30 ന് കേരളാ ക്ഷേത്രകലാ അക്കാദമി സെക്രട്ടെറി കൃഷ്ണന്‍ നടുവലത്ത് സാംസ്‌ക്കാരിക പ്രഭാഷണം നടത്തും.
കെ.സനൂപ് അധ്യക്ഷത വഹിക്കും.
കെ.വി.മധുസൂതനന്‍ പ്രസംഗിക്കും.
തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍.
1978 ല്‍ കേരളം ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയതിന്റെ സ്മരണക്കായി ആരംഭിച്ച ക്ലബ്ബ് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ്.
സ്വന്തമായി ഒന്നരയേക്കര്‍ കളിസ്ഥലമുള്ള ക്ലബ്ബ് സി.എച്ച്.ഭരതന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ രാഷ്ട്രീയകക്ഷികളിലും പ്രവര്‍ത്തിക്കുന്ന അംഗങ്ങളാണ് ക്ലബ്ബിനുള്ളത്. സോവനീര്‍ പ്രകാശനവും കഴിഞ്ഞകാല കളിക്കാരേയും ക്ലബ്ബ് സാരഥികളേയും ആദരിക്കലും നടക്കും.
25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഓഫീസ് കെട്ടിടം പണിപൂര്‍ത്തീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ഇ.വേണു, പി.സിനേഷ്,, ഇ.തമ്പാന്‍, കെ.ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
