സന്തോഷ് മാടയെയും ദീപാങ്കുരനേയും അനുമോദിച്ചു.

ഏഴിലോട്: തുളു ചലച്ചിത്രമായ ജീടിഗേയുടെ അണിയറ ശില്പികള്‍ ആയ ഡയറക്ടര്‍ സന്തോഷ് മാട, മ്യൂസിക് ഡയറക്ടര്‍ ദീപങ്കുരന്‍ കൈതപ്രം,

കോസ്റ്റുയും ഡിസൈനര്‍ മീര ഈശ്വര്‍ എന്നി പ്രതിഭകളെ പുറച്ചേരി കേശവ തീരം ആയുര്‍വേദ ഗ്രാമങ്കാണത്തില്‍ വെച്ച് അനുമോദിച്ചു.

കേശവതീരം എം ഡി വെദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥി വാദ്യപ്രവീണ്‍ ഡോ.കുഞ്ഞിരാമമാരാര്‍ പുരസ്‌കാര ജേതാക്കളെ പൊന്നായണിയിച്ചു.

ബേബി സുനാകര്‍, കെ.എം.ബാലകൃഷ്ണന്‍, ശംഭു നമ്പൂതിരി, പദ്മനാഭന്‍ കൈതപ്രം എന്നിവര്‍ സംസാരിച്ചു.

കെ. വി സുധീഷ് സ്വാഗതവും ഡോ.കേശവന്‍ വെദിരമന കൃതജ്ഞതയും പറഞ്ഞു.