ആത്മഹത്യാകുറിപ്പ് സീനയുടേത് തന്നെ-നിര്‍ണായകനീക്കവുമായി പോലീസ്.

പരിയാരം: സൊസൈറ്റി ഓഫീസില്‍ ജീവനക്കാരി പട്ടാപ്പകല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍.

കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ സെയില്‍സ് വിഭാഗം ക്ലാര്‍ക്ക് കടവത്ത് വളപ്പില്‍ കെ.വി.സീന ജൂലൈ-31 ന് പകല്‍ 11.30 നാണ് സൊസൈറ്റി ഓഫീസില്‍ തുങ്ങിമരിച്ചത്.

സംഭവത്തില്‍ പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അന്വേഷണം നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായി ആത്മഹത്യാകുറിപ്പ് വിദഗ്ദ്ധ പരിശോധനക്ക് അയച്ചിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദിയായ ആളെക്കുറിച്ച് സീന ആത്മഹത്യാകുറിപ്പില്‍ പേരെടുത്ത് പറഞ്ഞിരുന്നു.

അത്മഹത്യാകുറിപ്പ് സീന തന്നെ എഴുതിയതാണെന്ന് വ്യക്തമായിട്ടുണ്ട്.

ജീവനക്കാരെയും സീനയുടെ ബന്ധുക്കളെയും പോലീസ് വിശദമായി ചോദ്യംചെയ്യുകയും മൊഴിരേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ പോലീസ് നിര്‍ണായകമായ നീക്കം നടത്തുമെന്നാണ് വിവരം.