ഗവ.മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിക്കാന്‍ സേവാദള്‍ രംഗത്തിറങ്ങി.
പരിയാരം: കാടുപിടിച്ചുകിടക്കുന്ന മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിക്കാന്‍ സേവാദള്‍ രംഗത്തിറങ്ങി.
കാടുപിടിച്ച പരിസരത്തുനിന്നും ലേഡീസ് ഹോസ്റ്റലിലേക്ക് കടന്ന രണ്ട് വിഷപ്പാമ്പുകളെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.
മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും കാടുകള്‍ വൃത്തിയാക്കാന്‍ നടപടികളില്ലാത്തതിനെ തുടര്‍ന്നാണ് സേവാദള്‍ രംഗത്തുവന്നത്.
സംസ്ഥാനത്ത് ഉടനീളം സേവാദള്‍ നടപ്പിലാക്കുന്ന ഇത്തരം പ്രവൃത്തികളുടെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം ഇന്നലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത്
നടന്നു.
സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് മധുസൂദനന്‍ എരമം അധ്യക്ഷത വഹിച്ചു.
സേവാദള്‍ നേതാക്കളായ എന്‍.പി.അനന്തന്‍, ശശി നരിക്കോട്, അഹമ്മദ് കുട്ടി ഏഴോം, സി.പി.മഷൂക്ക്, മുഹമ്മദ് കുഞ്ഞി പാറപ്പുറം, മൂസ പള്ളിപറമ്പില്‍, കോണ്‍ഗ്രസ് നേതാക്കളായ വി.രാജന്‍, കെ.പി.ജനാര്‍ദ്ദനന്‍, യു.കെ മനോഹരന്‍, രാജേഷ് മല്ലപ്പള്ളി, എം.സജിമ, പി.സന്ധ്യ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
നാല്‍പ്പതോളം സേവാദള്‍ വളണ്ടിയര്‍മാര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.