കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ.

പരിയാരം: മുപ്പത് വര്‍ഷത്തിന് ശേഷം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്ന മല്‍സരത്തില്‍ മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സെക്രട്ടെറിയായി എം.ആര്‍.ആദിത്യകൃഷ്ണനും 2020 ബാച്ച് റെപ്രസന്റേറ്റീവായി അതുല്‍ പി.അരുണ്‍, പി.ജി ബാച്ച് പ്രതിനിധിയായി ജി.അഖിലുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.

ചെയര്‍മാന്‍ ഉള്‍പ്പെടെ 12 സീറ്റുകളിലേക്കാണ് 29 ന് തെരഞ്ഞെടുപ്പ് നടക്കുക.

1993 ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചതുമുതല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളേജ് യൂണിയനിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ജൂണ്‍ 18 നാണ് കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ യു.ഡി.എസ്.എഫ് യൂണിറ്റി രൂപീകരിച്ചത്.

അന്നുമുതല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തുന്നിന്നുള്ള സി.പി.എം പ്രവര്‍ത്തകരും ഭീഷണിയുമായി കാമ്പസില്‍ എത്തിയിരുന്നു.

സംഘര്‍ഷത്തെതുടര്‍ന്ന് പരിയാരം പോലീസ് കര്‍ശനനിലപാട് സ്വീകരിച്ചതോടെയാണ് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ സാധിച്ചത്.

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാമ്പസ് പോലീസിന്റെ നിരീക്ഷണത്തിലാണ്.

നവകേരള യാത്രയില്‍ പഴയങ്ങാടിയില്‍ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ള പ്രവര്‍ത്തകര്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളേയും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.