ഷാജീസ് ഇന്‍ഷൂറന്‍സ് ഗേറ്റ്‌വേയും ഷാ കമ്പ്യൂട്ടേഴ്‌സും പരിയാരത്ത് പ്രവര്‍ത്തനം തുടങ്ങി.
പരിയാരം: പ്രമുഖ ഇന്‍ഷൂറന്‍സ് അഡൈ്വസറും ഏജന്റുമായ പി.പി.ഷാജിയുടെ നേതൃത്വത്തില്‍ ഷാജീസ് ഇന്‍ഷൂറന്‍സ് ഗേറ്റ്‌വേയും ഷാ കമ്പ്യൂട്ടേഴ്‌സും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.
എല്‍.ഐ.സി തളിപ്പറമ്പ് ബ്രാഞ്ച് ചീഫ് മാനേജര്‍ കെ.ഷാജി ഇന്‍ഷൂറന്‍സ് ഗേറ്റ്‌വേയും ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ സീസണ്‍ 3 വിജയി പല്ലവി രതീഷ് ഷാ കമ്പ്യൂട്ടേഴ്‌സും ഉദ്ഘാടനം ചെയ്തു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, ഡോ.കെ.സുദീപ്, പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാര്‍, സി.എം.വേണുഗോപാലന്‍, അഡ്വ.എം.കെ.വേണുഗോപാല്‍,
പി.വി.അനീഷ്‌കുമാര്‍, പി.ടി.ചാക്കോ, സി.രാജീവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങളോടൊപ്പം കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ ഐ.ടി.മേഖലയിലെ എല്ലാ ഉപകരണങ്ങളും പോലീസ് സ്‌റ്റേഷന് മുന്‍വശത്തെ ജെ.കെ.ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഇവിടെ ലഭ്യമാണ്.
ഫോണ്‍-98 95 60 69 39.