കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു.
പയസ് തോമസ് ഭീമനടി
ഭീമനടി: കെ.എസ്.ഇ.ബി കരാര്‍ ജോലിക്കാരന്‍ പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് വീണ് തല്‍ക്ഷണം മരിച്ചു.
വെസ്റ്റ് എളെരി ഭീമനടി പാങ്കയത്തെ കുന്നപ്പള്ളി വീട്ടില്‍ ജിജോ ജോര്‍ജാണ്(30)മരിച്ചത്.
ജോര്‍ജ്-ലൈസമ്മ ദമ്പതികളുടെ മകനാണ്.
ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം.
വെള്ളരിക്കുണ്ട് മില്‍മ ക്ഷീരോല്‍പ്പാദക
സഹകരണ സംഘത്തിന് സമീപം റോഡരികിലെ പോസ്റ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ജിജോ, ഷിജോ, അജോ, ഫാ.സല്‍ജോ എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡിസംബര്‍ 7 ന് ശനിയാഴ്ച്ച രാവിലെ 10.30 ന് ഭീമനടി കൃസ്തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
