തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
പരപ്പ: തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക്‌ലൈനില്‍ നിന്നും ഷോക്കേറ്റ് താഴെവീണ് ഗുരുതരമായി പരിക്കുപറ്റിയ യുവാവ് മരിച്ചു.
കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പരപ്പ തോടന്‍ചാലിലെ പരേതനായ ഗോപാലന്റെയും കല്യാണി അമ്മയുടെയും മകന്‍ സി.രവിയാണ്(46) മരണപ്പെട്ടത്.
ചൊവ്വാഴ്ച്ച രാവിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ ഓല കമ്പിയില്‍ തട്ടി ഷോക്കേറ്റ് തെറിച്ച് താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരിക്കുപറ്റി. ചെങ്കല്ല് മേഖലയിലെ തൊഴിലാളിയായിരുന്നു.
തോടന്‍ചാല്‍ സിറ്റിസണ്‍ ക്ലബ്ബിന്റെ വടംവലി താരമാണ്. കോണ്‍ഗ്രസ് തോടഞ്ചാല്‍ വാര്‍ഡ് പ്രസിഡന്റ്, പരപ്പ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, ടോപ് ടെന്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അവിവാഹിതനാണ്.
സഹോദരങ്ങള്‍: കാര്‍ത്തിയായനി അരിങ്കല്ല്, മധു ( മുംബൈ) വിനോദ് ( കുട്ടന്‍ അജ്‌വ മാള്‍ റൈറ്റര്‍ പരപ്പ) പരേതയായ ശോഭന.