എസ്.ഐക്ക് മര്‍ദ്ദനം-കടയുടമക്കെതിരെ കേസ്-

തളിപ്പറമ്പ്: പൊതു സ്ഥലത്ത് തക്കാളിപ്പെട്ടിയില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ മാറ്റിവെക്കാനാവശ്യപ്പെട്ട എസ്.ഐ.ക്ക് മര്‍ദ്ദനം, ഫ്രൂട്ട് സ്റ്റാള്‍ ഉടമക്കെതിരെ കേസ്.

പെരിങ്ങോം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ തൃച്ചംബരം സി.എം.ഹൗസിലെ പി.പി.അബൂബക്കര്‍ സിദ്ദിക്കിനാണ്(52) മര്‍ദ്ദനമേറ്റത്.

ഇന്നലെ രാത്രി ഏഴരക്കായിരുന്നു സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ ബഷീറിനെ കാണാനെത്തിയതായിരുന്നു അബൂബക്കര്‍ സിദ്ദിക്ക്.

മുകള്‍ നിലയിലേക്ക് കയറുന്നതിന് സമീപത്തെ പൊതു സ്ഥലത്ത് വെച്ച തക്കാളിപ്പെട്ടിയിലെ മാലിന്യങ്ങള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധിക്കാരപരമായി എസ്.ഐ.യെ തെറി വിളിച്ച

കടയുടമ മാലിന്യപ്പെട്ടി എസ് ഐ തന്നെ മാറ്റി വെച്ചപ്പോള്‍ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതായാണ് കേസ്.

എസ്.ഐ.ക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. കടയുടമ നൗഷാദിന്റ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഈ ഭാഗത്ത് സ്വകാര്യ കച്ചവടക്കാര്‍ പൊതു സ്ഥലം കയ്യേറുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു.