സി.ജെ ബില്‍ഡ്‌വെയര്‍ ഇനിമുതല്‍ എസ്.ജെ ബില്‍ഡ്‌വെയര്‍- നവീകരിച്ച ഷോറും ഉദ്ഘാടനം ജൂലായ്-6 ന്
തളിപ്പറമ്പ്: ചെറിയ മാറ്റങ്ങളോടെ വലിയ തുടക്കവുമായി തളിപ്പറമ്പിലെ സി.ജെ ബില്‍ഡ്‌വെയര്‍ ഇനി മുതല്‍ എസ്.ജെ.ബില്‍ഡ്‌വെയര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കും.

മലയോര മേഖലയുടെ സിരാകേന്ദ്രമായ തളിപ്പറമ്പില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ആയിരകണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ വിശ്വാസം
ഏറ്റുവാങ്ങിക്കൊണ്ട് അഞ്ചു ബ്രാന്‍ഡ്കളുടെ എസ്‌ക്ലൂസീവ് സ്റ്റുഡിയോകളുടെ നവീകരിച്ച ഷോറൂം കുറ്റിക്കോല്‍ ദേശീയപാതയോരത്ത് വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടിയാണ് എസ് ജെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ജൂലൈ ആറിന് രാവിലെ 7:30ന് അഭിവന്ദ്യ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനി ആശിര്‍വാദകര്‍മ്മം നിര്‍വഹിക്കും.
തുടര്‍ന്ന് 10:30 ന് നടക്കുന്ന ചടങ്ങില്‍ പാണക്കാട് ഹമീദലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അഭിവന്ദ്യ കണ്ണൂര്‍ രൂപത അധ്യക്ഷന്‍ ഡോ.അലക്‌സ് വടക്കുംതല ദീപം തെളിയിക്കും.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം വാച്ച വാദ്യാന്‍ ബ്രഹ്മശ്രീ സുബ്രഹ്മണ്യന്‍ നമ്പൂതിരി നിര്‍വഹിക്കും.
ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍, കൗണ്‍സിലര്‍ ഇ.കുഞ്ഞിരാമന്‍, തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്,
വ്യാപാരി-വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ദേവസ്യമേച്ചേരി, ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍, കെ.എസ്.റിയാസ്, മാനേജിംഗ് പാര്‍ട്‌ണേഴ്‌സ് ബിനോയ് മാട്ടേല്‍, ഷൈജു വെട്ടിക്കുളങ്ങര, ജനറല്‍ മാനേജര്‍ സജി മാമ്പള്ളിയില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌റ്റോക്ക് ഏറ്റവും മികച്ച കസ്റ്റമര്‍ സര്‍വീസ്ഏറ്റവും അടുത്ത സ്‌റ്റോക്ക് പോയിന്റ് തുടങ്ങി ഒട്ടേറെ സവിശേഷതകളോട് കൂടിയാണ് എസ്.ജെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ടൈല്‍സ്,സാനിറ്ററി, പ്ലംബിംഗ്, സിപി ഫിറ്റിംഗ്‌സ്, ഹോം അപ്ലൈന്‍സ്, നാച്ചുറല്‍ സ്‌റ്റോണ്‍ തുടങ്ങിയവയുടെ കമനീയ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം പര്‍ച്ചേസ് ചെയ്യുന്ന മുഴുവന്‍ കസ്റ്റമേഴ്‌സിനും ആകര്‍ഷകമായ വിലക്കുറവും ഒട്ടനവധി സമ്മാനങ്ങളും നല്‍കുന്നു. കൂടാതെ ഷോറൂം സന്ദര്‍ശിക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫോണ്‍ 9207777150, 9207777155
